kseb-
വൈദ്യുതി തൂണുകൾ റോഡിൽ നിന്നും വശങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചപ്പോൾ

റാന്നി: റോഡ് നവീകരണത്തിന് ശേഷം വൈക്കം മന്ദിരം തിരുവാഭരണ പാതയുടെ നടുക്ക് നിന്നിരുന്ന വൈദ്യുതി തൂൺ മാറ്റിസ്ഥാപിച്ചു. വൈദ്യുതി തൂൺ മാറ്റാത്തത് മൂലം അപകട സാദ്ധ്യതയുണ്ടെന്ന് കാട്ടി കേരളകൗമുദി നേരത്തെ വാർത്ത നൽകിയിരുന്നു. വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ് മൂലമാണ് നടപടി വൈകിയത്. . ഉന്നത നിലവാരത്തിൽ റോഡുകൾ നിർമ്മിക്കുമ്പോൾ പലയിടങ്ങളിലും വൈദ്യുതി തൂണുകൾ റോഡിനു വശത്തേക്ക് മാറ്റുന്നില്ല. ടാറിംഗ് കഴിഞ്ഞ ശേഷം തൂണ് മാറ്റുമ്പോൾ ഇവിടം കുഴിയായി മാറും.