 
കല്ലൂപ്പാറ: പഞ്ചായത്ത് നാലാം വാർഡിൽ തുടർച്ചയായി കാട്ടുപന്നി കൃഷി നശിപ്പിക്കുന്നത് മൂലം കർഷകർ ദുരിതത്തിൽ. കഴിഞ്ഞദിവസങ്ങളിൽ കണ്ടത്തിപ്പുരയിൽ എം.ടി.കുട്ടപ്പന്റെയും വെള്ളറയിൽ മത്തായിയുടെയും പുരയിടത്തിലെ മരച്ചീനി, ചേന, വാഴ എന്നിവ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിച്ചു. കാട്ടുപന്നികളെ തുരത്താൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ഹാബേൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.