 
റാന്നി: മണ്ണാറക്കുളഞ്ഞി -ഇലവുങ്കൽ റോഡിൽ പെരുനാട് കൂനംകര മുതൽ ളാഹ വരെ കന്നുകാലികൾ വാഹനയാത്രയ്ക്ക് തടസമായി. തോട്ടം മേഖലയിൽ താമസിക്കുന്നവർ കന്നുകാലികളെ അഴിച്ചുവിട്ട് വളർത്തുന്നതാണ് ഇതിനു കാരണം. ശബരിമലയിലേക്കുള്ളപാതയാണിത്. തീർത്ഥാടന കാലത്തുപോലും കന്നുകാലികളെ റോഡിൽകാണാം. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. രാവിലെ വീട്ടിൽ നിന്ന് അഴിച്ചുവിടുന്ന കന്നുകാലികൾ ഉച്ചയ്ക്ക് കറവ സമയത്താണ് തിരികെ എത്തുന്നത്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.