ചെങ്ങന്നൂർ: വോട്ടർ തിരിച്ചറിയൽ കാർഡും ആധാറുമായി ബന്ധിപ്പിക്കാൻ വോട്ടർമാർക്ക് അവസരം. ബി.എൽ.ഒ മാർ മുഖേനയും താലൂക്ക് ഹെൽപ്പ് ഡെസ്‌ക്കിലൂടെയും www.nvsp.in എന്ന സൈറ്റിലൂടെയും വോട്ടർ ഹെൽപ്പ് ലൈൻ ആപ്പിലൂടെയും ബന്ധിപ്പിക്കാം. ആധാർ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ നമ്പരും മൊബൈൽ നമ്പരും ആവശ്യമാണ്. പുതുതായി പട്ടികയിൽ പേര് ചേർക്കാനും തിരുത്തലുകൾ വരുത്താനും സാധിക്കും. 1950 എന്ന ടോൾ ഫ്രീ നമ്പരിലും ബി. എൽ.ഒ താലൂക്ക് ഓഫീസ് തിരഞ്ഞെടുപ്പ് വിഭാഗം എന്നിവിടങ്ങളിലും വിശദാംശങ്ങൾ ലഭിക്കും.