കോന്നി: വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതിനു കോന്നി താലൂക്ക് ഓഫീസിലെ ഇലക്ഷൻ വിഭാഗത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. തഹസിൽദാർ ടി.ബിനുരാജ് ഉദ്ഘാടനം ചെയ്തു. സ്വീപ് നോഡൽ ഓഫീസർ സി.കെ.സജീവ്കുമാർ, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ എ.ആർ.ഗിരിജ, ഹനീഷ്, ശ്യാംകുമാർ എന്നിവർ പങ്കെടുത്തു.