അടൂർ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് നോബൽ പുരസ്കാരവും അന്താരാഷ്ട്ര പുരസ്കാരങ്ങളും നേടി,വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മദർ തെരേസ അമ്മയുടെ ജന്മദിനം കസ്തൂര്‍ബ ഗാന്ധിഭവനിൽ ആചരിച്ചു. ഫാ.ഡാനിയൽ പുല്ലേലിൽ ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. കസ്തൂർബ ഗാന്ധിഭവൻ ഡയറക്ടർ കുടശനാട് മുരളി ആമുഖ പ്രഭാഷണം നടത്തി.അടൂർ ആർ.രാമകൃഷ്ണൻ, എസ്.മീരാസാഹിബ്, ഗീതാ തങ്കപ്പൻ,തോമസ് മാത്യൂ, സജു സാമുവൽ, ബിജു സാമുവൽ, ചന്ദ്രബാബു കുരമ്പാല, സിന്ധു രാജൻ പിള്ള, രാജലക്ഷ്മി കുഞ്ഞമ്മ, പഴകുളം ആൻറണി, രാജൻപിള്ള, ജയശ്രീ എന്നിവർ സംസാരിച്ചു.