 
പത്തനംതിട്ട : എഴുപത്തിമൂന്നുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ആറ് മാസത്തെ കഠിനതടവ് കൂടി അനുഭവിക്കണം. കോന്നി പയ്യനാമൺ ചാങ്കൂർമുക്ക് പൂത്തനേത്ത് വീട്ടിൽ അലക്‌സാണ്ടർ വർഗീസിനെയാണ്(82) ജഡ്ജി പി പി പൂജ ശിക്ഷിച്ചത്. കോന്നി പൊലീസ് 2013ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലാണ് അഡിഷണൽ സെഷൻസ് കോടതിയുടെ (4)വിധി. കൊന്നപ്പാറ വടക്കേക്കര വീട്ടിൽ ചാക്കോ ശാമുവൽ (73) ആണ് കൊല്ലപ്പെട്ടത്. പ്രതിയുടെ പുരയിടത്തിൽ കയറിയതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. രേഖ ആർ. നായർ ഹാജരായി.