അടൂർ: പഴകുളം മെട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മദർതെരേസയുടെ 112-ാമത് ജന്മദിനം ആഘോഷിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ കൗൺസിൽ അംഗം അജി ഉദ്ഘടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എസ്. മീരാ സാഹിബ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കുടശനനട് മുരളി, ആർ രാമകൃഷ്ണൻ, എസ്.അൻവർഷ, ടി.ജി. വർഗീസ് എന്നിവർ പ്രസംഗിച്ചു.