pothi
സ്‌നേഹാഭോജനം പദ്ധതിയുടെ ഭാഗമായി മഹാത്മാ ജനസേവനകേന്ദ്രത്തിലേക്ക് അങ്ങാടിക്കൽ ഹയർസെക്കന്ററി വിഭാഗം എൻ.എസ്.എസ് യൂണിറ്റ് ഭക്ഷണപ്പൊതി നൽകുന്നു

കൊടുമൺ: അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസിന്റെ "സ്നേഹഭോജനം " പദ്ധതിയുടെ ഭാഗമായി അങ്ങാടിക്കൽ തെക്ക്, കുളത്തിനാൽ എന്നിവിടങ്ങളിലെ മഹാത്മാ ജനസേവന കേന്ദ്രം അന്തേവാസികൾക്ക് പൊതിച്ചോറ് നൽകി. മഹാത്മാ ജനസേവന കേന്ദ്രം ജോയിന്റ് സെക്രട്ടറിയും കേരളകൗമുദി സീനിയർ പ്രതിനിധിയുമായ സി.വി ചന്ദ്രൻ, സ്കൂൾ മാനേജർ രാജൻ ഡി. ബോസ്, എച്ച്.എസ്.എസ് വിഭാഗം പ്രിൻസിപ്പൽ എം.എൻ പ്രകാശ്, എച്ച്.എസ്.എസ് വിഭാഗം അദ്ധ്യാപകൻ ആർ. മണികണ്ഠൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീലേഖ, കെ.എൻ ദിലീപ്, മാലിനി, ബിൻസി പി. തോമസ്, വോളന്റിയർമാരായ ആൽബിൻ മോൻസി, അഭിദേവ് , ആഷിക് രാജ്, അലോഷ് ലാൽജി എന്നിവർ പങ്കെടുത്തു.