onam
നഗരസഭയിലെ ഒാണം വിളവെടുപ്പ് ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ഞങ്ങളും കൃഷിയിലേക്ക്, ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതികളുടെ ഭാഗമായി നഗരസഭ ജീവനക്കാരുടെ നേതൃത്വത്തിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പ് മഹോത്സവം ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെറി അലക്സ്, അംബിക വേണു, കൗൺസിലർ മേഴ്സി വർഗീസ്, മുനിസിപ്പൽ സെക്രട്ടറി ഷെർള ബീഗം, മുനിസിപ്പൽ എൻജിനീയർ സുധീർരാജ്, കൃഷി ഓഫീസർ നജീം തുടങ്ങിയവർ പങ്കെടുത്തു