മല്ലപ്പള്ളി: കോമളം പാലത്തിന്റെ നിർമാണത്തിന് ടെൻഡറായതായി അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് പാലങ്ങൾ വിഭാഗം ആലപ്പുഴ സൂപ്രണ്ടിംഗ് എൻജിനീയറാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. 2021 ഒക്ടോബർ മാസമുണ്ടായ പ്രളയത്തിലാണ് പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്ന് പാലം ഗതാഗതയോഗ്യമല്ലാതായത്. എം.എൽ.എയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും നിർദേശാനുസരണം ചീഫ് എൻജിനീയറും ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് പുതിയ പാലം പണിയുന്നതിന് വിദഗ്ദ്ധ ഉപദേശം തേടിയിരുന്നു. 20 ശതമാനം തുക ബഡ്ജറ്റിൽ വകയിരുത്തി.
നാലു മാസത്തിനകം മണ്ണ് പരിശോധന ഉൾപ്പെടെ സാങ്കേതിക പഠനങ്ങൾക്ക് ശേഷം എസ്റ്റിമേറ്റും ഡിസൈനും തയാറാക്കുകയും ജൂലായിൽ ഭരണാനുമതി ലഭിക്കുകയും ചെയ്തു. ഭരണാനുമതി കിട്ടി ഒരു മാസത്തിനുള്ളിൽ തന്നെ വിശദമായ എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതിക അനുമതി നേടിയതിനു ശേഷമാണ് ടെൻഡർ ചെയ്തിട്ടുള്ളത്. 143.1 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള ഹൈലെവൽ ബ്രിഡ്ജാണ് പണിയുന്നത്. ടെൻഡറുകൾ സ്വീകരിക്കുവാനുള്ള അവസാന തീയതി സെപ്തംബർ 13