acci

പ്രമാടം : നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോറിക്ഷയിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് മറിഞ്ഞ് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ട് പ്രമാടം കൃഷിഭവന് മുന്നിലാണ് അപകടം. പൂങ്കാവ് ഭാഗത്ത് നിന്ന് വന്ന ബൈക്ക് മുന്നിൽ പോയ ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് അപകടം നടന്നിരുന്നു.