പത്തനംതിട്ട: സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിലകൻ സ്മാരക വേദിയുടെ പ്രഥമ പ്രൊഫഷണൽ നാടക മത്സരം 27 മുതൽ 31 വരെ പത്തനംതിട്ട റോയൽ ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് ജനറൽ കൺവീനർ കൊടുമൺ ഗോപാലക്യഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ മികച്ച നാടക സമിതികൾ മത്സരത്തിൽ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. വൈകിട്ട് 4 മുതൽ 6 വരെയും 7.30 മുതൽ രാത്രി 10 വരെയുമായി രണ്ടു നാടകങ്ങളാണ് ദിവസേന അവതരിപ്പിക്കുന്നത്. കൊല്ലം ആവിഷ്കാര, കൊല്ലം അനശ്വര , ആലുവ അശ്വതി, പറവൂർ നാടകശാല, കോഴിക്കോട് സൃഷ്ടി , വടകര വരദ, സർഗസഭ ചങ്ങനാശേരി, ചൈത്ര താര കൊച്ചിൻ, െകാല്ലം ചൈതന്യ, തിരുവനന്തപുരം സ്വദേശാഭിമാനി തുടങ്ങിയ സമിതികൾ മൽസരത്തിൽ പെങ്കടുക്കും.

27 ന് വൈകിട്ട് 3 ന് നാടകചർച്ച