കുളനട : കൈപ്പുഴ ശ്രീകൃഷ്ണ വിലാസം 8-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ സ്‌കോളർഷിപ്പിന്റെയും എൻഡോമെന്റുകളുടെയും വിതരണവും ഞായറാഴ്ച നടക്കും. രാവിലെ 8.30 ന് പതാക ഉയർത്തൽ. 9 ന് അത്തപ്പൂക്കളം, 10 ന് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് മെമ്പറുമായ പി .എൻ. സുകുമാരപണിക്കർ ഉദ്ഘാടനം ചെയ്യും. .. കരയോഗം പ്രസിഡന്റ് പി.സി. സജി കുമാർ അദ്ധ്യക്ഷത വഹിക്കും. എൻഡോവ്‌മെന്റ് വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് കെ .വി പ്രഭയും പെൻഷൻ വിതരണം താലൂക്ക് കരയോഗ യൂണിയൻ അംഗം ഉളനാട് ഹരികുമാറും നിർവഹിക്കും. യൂണിയൻ സെക്രട്ടറി കെ. വി മോഹൻദാസ്, കരയോഗം സെക്രട്ടറി എം.എസ്.നന്ദകുമാർ തുടങ്ങിയവർ പ്രസംഗിക്കും.