പന്തളം: പന്തളം നഗരസഭയിലെ നഗര വീഥികളിലെ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടേയും ശല്യം രൂക്ഷമായതിനാൽ ജനം പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. തെരുവു വിളക്കു സാധന സാമഗ്രികൾ വാങ്ങാൻ പൊതുമരാത്തു സ്റ്റാൻഡിംഗ് കമ്മിറ്റിയും കൗൺസിലും തീരുമാനമെടുത്തിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഓണക്കാലമായിട്ടു പോലും തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കാത്ത നഗരസഭാ ഭരണസമിതിയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ വിജയകുമാർ സെക്രട്ടറി കെ.ആർ.രവി പന്തളം മഹേഷ് സുനിതാ വേണു.രത്‌നമണി സുരേന്ദ്രൻ എന്നിവർ ആരോപിച്ചു.