തിരുവല്ല: ഒരു നൂറ്റാണ്ടായി മലയാളിയുടെ ആഘോഷങ്ങളിൽ നിറസാന്നിദ്ധ്യമായ പുളിമൂട്ടിൽ സിൽക്‌സ് ഈ ഓണവും വർണ്ണാഭമാക്കാൻ 'ഓണം കളേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ' ഒരുക്കിക്കഴിഞ്ഞു.
കൊല്ലം, കോട്ടയം, തിരുവല്ല, തൊടുപുഴ, തൃശൂർ കൂടാതെ പുതുതായി തുടങ്ങിയ പാലാ ഷോറൂമിലും ഫെസ്റ്റിവലിന്റെ ഭാഗമായി വിപുലമായ ഓണം സ്‌പെഷ്യൽ കളക്ഷൻസ് എത്തിയിട്ടുണ്ട്. ഓണം സ്‌പെഷ്യൽ ലെഹംഗാസ്, സാരീസ്, ബ്രൈഡൽ വെയർ എന്നിവയിൽ മുൻപെങ്ങും ഇല്ലാത്ത വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ലേഡീസ്, ജെൻസ്, കിഡ്‌സ് തുടങ്ങിയവയിലും പുതിയ കളക്ഷൻസുണ്ട്. ഓണത്തനിമ വിളിച്ചോതുന്ന പരമ്പരാഗത രീതിയിലുള്ള വിപുലമായ വസ്ത്ര ശേഖരം ഈ ഉത്സവക്കാലത്തെ പ്രധാന ആകർഷണമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ ഒരു കുടുംബത്തിലെ എല്ലാവർക്കും ആവശ്യമായ ഓണം വസ്ത്രങ്ങൾ പുളിമൂട്ടിൽ സിൽക്സിൽ ലഭിക്കും.
ഓണത്തിന് ആവേശം കൂട്ടാൻ, സെപ്തംബർ 15 വരെ, തിരുവല്ലയിലെ വ്യാപാരി വ്യവസായി അസോസിയേഷനൊപ്പം ചേർന്ന് പുളിമൂട്ടിൽ സിൽക്‌സ്, 'ഓണം വ്യാപാര മേള 2022' എന്ന ഗംഭീര ആഘോഷവും സംഘടിപ്പിക്കും. തിരുവല്ലയിലെ പുളിമൂട്ടിൽ സിൽക്‌സിൽ നിന്നും പർച്ചേസ് ചെയ്യുമ്പോൾ സൗജന്യ സമ്മാന കൂപ്പൺ ചോദിച്ച് വാങ്ങാം. ഇതിലൂടെ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ആഴ്ചതോറും ഉള്ള നറുക്കെടുപ്പിലൂടെ സ്വർണനാണയങ്ങളും മറ്റ് ആകർഷകമായ സമ്മാനങ്ങളും സ്വന്തമാക്കാം. ബംബർ സമ്മാനമായി 2 പേർക്ക് 2 കാറുകളും നേടാനാകും.