പന്തളം:​കുരമ്പാല -​പൂഴിക്കാട്- ​ മണികണ്ഠനാൽത്തറ റോഡ് നിർമ്മാണ ഉദ്ഘാടനം ഇന്ന് നടക്കും. നിർമ്മാണത്തിന് സർക്കാർ ബഡ്ജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ച് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കിയിരുന്നു. രണ്ട് തവണ ടെൻഡർ ചെയ്തിട്ടും ആരും ഏറ്റെടുത്തില്ല. മൂന്നാമത് ടെൻഡർ ചെയ്തപ്പോൾ പത്ത് ശതമാനം അധികമായാണ് കരാറുകാരൻ ഏറ്റെടുത്തത്. അതിന് സർക്കാരിന്റെ അനുമതി ആവശ്യമായിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ഇടപെടലിനെ തുടർന്നാണ് പണി തുടങ്ങുന്നത്. 2011ൽ രണ്ട്‌കോടി രൂപ അനുവദിച്ച് പണിതതാണ് റോഡ്. കഴിഞ്ഞ ബഡ്ജറ്റിൽ നവീകരണത്തിന് തുക അനുവദിച്ചെങ്കിലും കൊവിഡ് കാരണം പണി നടന്നില്ല.