 
പത്തനംതിട്ട: മുണ്ടുകോട്ടക്കൽ - കൈരളിപുരം പാതയിൽ ആശ്രമം റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ കലുങ്ക് നിർമ്മാണത്തിന് കഴിയെടുത്തിട്ട് മാസങ്ങളായി. ഇതു വഴി സ്കൂൾ ബസ് ഉൾപ്പെടെ അപകടകരമായാണ് കടന്നു പോകുന്നത്. പൊതു മരാമത്തിന്റെ പരിധിയിലുള്ള റോഡ് റീബിൽഡ് കേരള പദ്ധതി പ്രകാരം സംരക്ഷണ ഭിത്തി നിർമ്മിച്ചു നവീകരണം നടത്തി വരികയാണ്. ബൈറോഡ് യോജിക്കുന്ന റോഡിന്റെ മദ്ധ്യഭാഗത്തായി കലുങ്ക് നിർമ്മാണത്തിനായി കുഴി എടുത്ത ശേഷം പണികൾ നിലച്ചു. ഈ റോഡിൽ തന്നെ മറ്റു കലുങ്കുകളുടെ നിർമ്മാണവും ആരംഭിച്ചിട്ട് മാസങ്ങളായി. ജോലിക്കാരുടെ കുറവ് കാരണം പണികൾ മന്ദഗതിയിലാണ്. പണികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ ആൻസി തോമസ് അധികൃതർക്ക് കത്ത് നൽകി.