mahila

പന്തളം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പന്തളം ഏരിയാ സമ്മേളനം ഇന്നും നാളെയുമായി നടക്കും. പ്രതിനിധി സമ്മേളനം പന്തളം സെന്റ് തോമസ് ഒാഡിറ്റോറിയത്തിൽ ഇന്ന് നടത്തും, രാവിലെ 9 ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ് നിർമ്മലാദേവി ഉദ്ഘാടനം ചെയ്യും.ഏരിയ പ്രസിഡന്റ് സൂ സൻ തോമസ് അദ്ധ്യക്ഷത വഹിക്കും, നാളെ വൈകിട്ട് 3ന് എംഎം ജംഗ്ഷനിൽ നിന്ന് പ്രകടനം. 4 ന് പന്തളം ജംഗ്ഷനിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്യും.