 
ചെങ്ങന്നൂർ: അപൂർവ ഇനത്തിൽപ്പെട്ട ലങ്കിരു തലയൻ പാമ്പിനെ ചെങ്ങന്നൂർ മുണ്ടൻകാവിൽ നിന്ന് പിടികൂടി. നാട്ടുകാരനായ അശോക് കുമാർ അറിയിച്ചതനുസരിച്ച് ചെങ്ങന്നൂരിലെ ഫോറസ്റ്റ് കെയർടേക്കർ പൂമല പറങ്കാമൂട്ടിൽ സാം ജോൺ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഭൂമിക്കടിയിലാണ് ഇവയെ ധാരാളമായി കാണപ്പെടുന്നത്. ഭൂമിക്ക് മുകളിൽ അപൂർവമായി മാത്രമേ സഞ്ചരിക്കാറുള്ളു. മണ്ണിനടിയിൽ വസിക്കുന്ന ഇത്തരം പാമ്പുകൾ വിഷമുള്ളവയല്ല. മണ്ണിരയും ഭൂമിക്കടിയിലെ ചെറു ജീവികളുമാണ് ഭക്ഷണം. വാൽ മുറിഞ്ഞതു പോലെയും . തല കൂർത്തതുതാണ്.