27-running-car
തീപിടിച്ച കാർ

ചെങ്ങന്നൂർ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു . ഡ്രൈവർ തിരുവല്ല സ്വദേശി രാജു രക്ഷപ്പെട്ടു. കാർ പൂർണമായി കത്തിനശിച്ചു. ഇന്നലെ വൈകിട്ട് 4.30ന് ചെങ്ങന്നൂർ​ തെക്കേമല റോഡിൽ അങ്ങാടിക്കലാണ് സംഭവം. വാഹനത്തിൽ തീ കണ്ടതോടെ പുറത്തിറങ്ങിയ രാജു ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. സ്റ്റേഷൻ ഓഫീസർ സുനിൽ ജോസഫിന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്‌സ് സംഘം തീ നിയന്ത്രണ വിധേയമാക്കി.