p-k-medhini

തിരുവല്ല: നിരണം കണ്ണശ സ്മാരക ട്രസ്റ്റിന്റെ കണ്ണശ പുരസ്കാരം വിപ്ലവ ഗായിക പി.കെ. മേദിനിക്ക് നൽകുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കണ്ണശ ദിനാചരണത്തോടനുബന്ധിച്ച് 30ന് ഉച്ചയ്ക്ക്ശേഷം 2ന് കടപ്ര കണ്ണശ സ്‌മാരക സ്‌കൂളിൽ നടക്കുന്ന സമ്മേളനത്തിൽ മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എം.എ. ബേബി സമ്മാനിക്കും.