അടൂർ : ജില്ലയിൽ ക്ലസ്റ്റർ യൂണിറ്റുകൾ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു. ജില്ലയിലെ വ്യവസായികളുടെ വാർഷികപൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ 12 ക്ലസ്റ്റർ യൂണിറ്റുകൾ പ്രവർത്തിക്കുമ്പോൾ പത്തനംതിട്ടയിൽ ഒരു യുണിറ്റ് പോലുമില്ല. തടി വ്യവസായികൾ, പ്ലാസ്റ്റിക് മാനുഫാക്ച്ചേഴ്സ് , റബർ വേസ്റ്റ് ഗ്രൈൻഡിംഗ് യൂണിറ്റുകൾ, ഫുഡ് മേഖലയിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾ, ആയൂർവേദ മരുന്ന് ഉൽപാദന യൂണിറ്റുകൾ എന്നീ മേഖലകളുടെ കോമൺ ഫെസിലിറ്റി സെന്ററുകൾ ആരംഭിക്കുവാൻ സാധിച്ചാൽ നൂറ് കോടി രൂപയുടെ നിക്ഷേപത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി എംപി രക്ഷാധികാരിയായും മോർളി ജോസഫ് കോഡിനേറ്ററായും സുബാഷ് വി.സി, സുനിൽ.ജെ, മനോജ് ചെറിയാൻ, ഡോ.രാജീവ്, ടിന്റു ചെറിയാൻ എന്നിവർ കൺവീനർമാരായും കമ്മിറ്റി രൂപീകരിച്ചു. പ്രവർത്തനവർഷം ജില്ലയിൽ മൂന്ന് പ്രൈവറ്റ് ഇൻഡസ് എസ്റ്റേറ്റ് നടപ്പിലാക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കുന്നന്താനം വ്യവസായ മേഖലയുടെ വൈദ്യുതി ക്ഷാമം പരിഹരിക്കുക, വ്യവസായ മേഖലയിൽ ഉണ്ടായിരിക്കുന്ന നിയമ മാറ്റങ്ങളെക്കുറിച്ച് പഞ്ചായത്ത് സെക്രട്ടറിമാർക്ക് കൃത്യമായ പരിശീലനം നൽകുക, പൊല്യൂഷൻ കൺട്രോൾ ബോർഡ്, ഫയർ ആൻഡ് സേഫ്റ്റി, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാർട്ട്മെന്റുകളുടെ സേവനങ്ങൾ കൃത്യതയുള്ളതാക്കുക. റാന്നി, കോന്നി, മല്ലപ്പള്ളി താലൂക്കുകളിൽ അഡീഷണൽ വ്യവസായ ഓഫീസർമാരെ നിയമിക്കുക. എന്നീ ആവശ്യങ്ങൾ വ്യവസായികൾ ഉന്നയിച്ചു. ഭാരവാഹികൾ: ഷാജി മാത്യു (ജില്ലാ പ്രസിഡന്റ്), ബിജോയ് ജോൺ (സെക്രട്ടറി) റെജി. വി.സാമുവൽ (വൈസ് പ്രസിഡന്റ്), സണ്ണി ചാക്കോ (ജോ. സെക്രട്ടറി), ഗോപാലപിള്ള (ട്രഷറർ). താലൂക്ക് പ്രസിഡന്റുമാർ: മല്ലപ്പള്ളി - പ്രദീപ് ചന്ദ് , കോഴഞ്ചേരി- ആന്റണി കുര്യൻ, കോന്നി- ഫിലിപ്പ് കെ. ജോൺ, റാന്നി- സുരേഷ് അമ്പാട്ട്, അടൂർ - ഷാജി തുരുത്തിയിൽ, തിരുവല്ല- സുബാഷ് വി. സി