കോന്നി: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അട്ടച്ചാക്കൽ സെന്റ് ജോർജ് വി.എച്ച് .എസ്.എസ് വാട്ടർ ടാങ്ക് റോഡ് സെപ്റ്റംബർ 2 ന് ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹുൽ വെട്ടൂർ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. സി.എസ്.സോമൻപിള്ള, ജോയിസ് ഏബ്രഹാം, ഫാദർ പി.വൈ.ജസൻ എന്നിവർ സംസാരിക്കും.