റാന്നി: വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സായാഹ്നധർണ നടത്തി. ബി.ജെ.പി പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് സോമസുന്ദരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ട്രഷറർ ഗോപാലകൃഷ്ണ കർത്താ ഉദ്ഘാടനം ചെയ്തു. അരുൺ അനിരുദ്ധൻ, വിനോദ് എം.എസ്, സാനു മാമ്പാറ, ഷിബു മാമ്പാറ, ജയൻ ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു