 
വള്ളിക്കോട് : ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് വള്ളിക്കോട് ഗ്രാമപഞ്ചായത്തും കൃഷിഭവനും നടപ്പാക്കിയ കരിമ്പ് കൃഷിയുടെ വിളവെടുപ്പും പുതിയ ശർക്കര നിർമ്മാണ യൂണിറ്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, വൈസ് പ്രസിഡന്റ് നീതു ചാർലി, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.പി. ജോസ്, ജി. സുഭാഷ്, എസ്. ഗീതാകുമാരി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജാൻസി കോശി, കോന്നി അസി. ഡയറക്ടർ വി. ഷിജുകുമാർ, കൃഷി ഓഫീസർ എസ്. രഞ്ജിത് കുമാർ, കർഷകരായ ശരത് സന്തോഷ്, സൂരജ് കുറുപ്പ്, മധുസൂദനൻനായർ, കുടുംബശ്രീ ചെയർപേഴ്സൺ സരിത മുരളി, ബ്ളോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.