തിരുവല്ല: നിരണം കണ്ണശ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണശ ദിനാചരണവും പുരസ്‌ക്കാര സമർപ്പണവും 30ന് നടക്കും.നിരണം കണ്ണശ സ്മാരക മന്ദിരത്തിൽ രാവിലെ 9ന് പുഷ്പാർച്ച, തുടർന്ന് കണ്ണശ കവിതാലാപനവും കവിയരങ്ങും ഉച്ചയ്ക്ക് 12.30ന് ട്രസ്റ്റ് വാർഷിക പൊതുയോഗവും നടക്കും. രണ്ടിന് കടപ്ര കണ്ണശസ്മാരക ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന കണ്ണശ ദിനാചരണ സാംസ്കാരിക സമ്മേളനം മുൻ സാംസ്കാരികമന്ത്രി എം.എ.ബേബി ഉദ്ഘാടനം ചെയ്യും.ട്രസ്റ്റ് പ്രസിഡന്റ് പ്രഫ.ഡോ.വർഗീസ് മാത്യു അദ്ധ്യഷനാകും.മാത്യു ടി.തോമസ് എം.എൽ.എ മുഖ്യാതിഥിയാകും.പുരസ്കാര ജേതാവ് പി.കെ. മേദിനിയെ അവാർഡ് നിർണയസമിതി ചെയർമാൻ എ.ഗോകുലേന്ദ്രൻ പരിചയപ്പെടുത്തും. മേദിനിക്ക് അവാർഡ് സമർപ്പണം എം.എ. ബേബി നിർവഹിക്കും. തിരൂവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപനെ ട്രസ്റ്റ് സെക്രട്ടറി പ്രൊഫ.കെ.വി.സുരേന്ദ്രനാഥ്‌ ആദരിക്കും. കായംകുളം എം.എസ്എം.കോളേജ് മലയാളവിഭാഗം മുൻമേധാവി ഡോ.എം.കെ. ബീന കണ്ണശ പ്രഭാഷണം നടത്തും.സംസ്ഥാന കണ്ണശ ചിത്രരചനാ മൽസരത്തിലെ വിജയികൾക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പ്രൊഫ.ടി.കെ.ജി.നായർ സമ്മാനദാനം നിർവഹിക്കും.സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ അഡ്വ.ആർ സനൽകുമാർ മുഖ്യപ്രഭാഷണം നടത്തും.വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ.ഫ്രാൻസിസ് വി.ആന്റണി, എ.ഗോകുലേന്ദ്രൻ, ഡോ.വർഗീസ് മാത്യു, പ്രൊഫ.കെ.വി.സുരേന്ദ്രനാഥ്, ട്രസ്റ്റ് ട്രഷറർ പി.ആർ.മഹേഷ്കുമാർ, പബ്ലിസിറ്റി കൺവീനർ വിപിൻ കാർത്തിക് എന്നിവർ പങ്കെടുത്തു.