ചെങ്ങന്നൂർ : പാണ്ടനാട് ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ ചരിവുകാലായിൽ വൈശാഖിന്റെ വീട്ടിലെ റബർപുരയ്ക്ക് തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രി 7നാണ് സംഭവം. ആളിപ്പടർന്ന തീ മൂലം അടുക്കള വാതിലിന്റെ കതകും, പുറത്തെ ശുചി മുറിയുടെ കതകും പൂർണമായി കത്തി നശിച്ചു. സമീപവാസികളുടെ സമയോജിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ഏകദേശം 35000 രൂപയുടെ റബർ ഷീറ്റുകൾ കത്തി നശിച്ചു.