 
തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സ്വഭാവ രൂപീകരണം,പാഠ്യപദ്ധതി ക്ലാസുകൾ, ഉന്നത വിദ്യാഭ്യാസ - തൊഴിൽ സാദ്ധ്യത, പരീക്ഷാഭീതി അകറ്റൽ എന്നിവയ്ക്കുള്ള തുടർപദ്ധതിയായ വഴിയൊരുക്കം 2022 നടത്തി. കെ.യു. ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സ്വാഗതം പറഞ്ഞു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ സന്ദേശം നൽകി. യൂണിയൻ കൗൺസിലർമാരായ രാജേഷ്‌കുമാർ, അനിൽ ചക്രപാണി, മനോജ് ഗോപാൽ,സരസൻ ഓതറ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമാ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭ ശശിധരൻ, എംപ്ലോയീസ് ഫോറം ചെയർമാൻ ഷാൻഗോപൻ, കൺവീനർ ബിന്ദു ജി, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി സൂര്യകിരൺ, സൈബർസേന ചെയർമാൻ അശ്വിൻ ബിജു, കൺവീനർ ശരത് ബാബു എന്നിവർ പ്രസംഗിച്ചു.