ചെങ്ങന്നൂർ: മുളക്കുഴയിൽ തിരുവോണ തരംഗമായി മെഗാ തിരുവാതിര മത്സരം നടത്തും. മുളക്കുഴ രഞ്ജിനി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ 43-ാംമത് വാർഷികവും രഞ്ജിനി ഗ്രന്ഥശാലയുടെ മൂന്നാമത് വാർഷികവും, ഓണ മഹോത്സവവും സെപ്തംബർ 9, 10, 11 തീയതികളിലായി വിപുലമായ പരിപാടികളോടെ മുളക്കുഴ രഞ്ജിനി നഗറിൽ നടത്തും. ഒൻപതിന് രാവിലെ 9ന് അത്തപ്പൂക്കള മത്സരം. ഉച്ചയ്ക്ക് 2ന് മുളക്കുഴ പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ യൂണിറ്റുകൾക്കും പങ്കെടുക്കാവുന്ന മെഗാ തിരുവാതിര മത്സരം. ഒന്നാം സ്ഥാനം നേടുന്ന കുടുംബശ്രീ യൂണിറ്റിന് 10,000 രൂപയും മെമന്റോയും നൽകും. മൂന്ന് ദിവസങ്ങളിലായി വിവിധ പരിപാടികൾ നടത്തും. സമാപന ദിവസമായ 11ന് വൈകിട്ട് 5ന് നടത്തുന്ന സാംസ്‌കാരിക സമ്മേളനം സജി ചെറിയാൻ എം.എൽ എ. ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യാതിഥിയാകും. രഞ്ജിനി ആർട്‌സ് ആൻഡ് സ്‌പോർസ് ക്ലബിന്റെ പരിധിയിൽ നിന്നും എസ്.എസ്.എൽ.സി.ക്കും, പ്ലസ്ടുവിനും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് കാഷ് അവാർഡും മെമന്റോയും നൽകും. ക്ലബിന്റെ ചികിത്സാ സഹായനിധിയിൽ നിന്നും ചികിത്സാ സഹായവും സമ്മേളനത്തിൽ വിതരണം ചെയ്യും. തിരുവാതിര മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മുളക്കുഴ പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾ 31നകം പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. 7012773968, 6235613482 .
പത്രസമ്മേളനത്തിൽ രഞ്ജിനി ഗ്രന്ഥശാല പ്രസിഡന്റ് റെഞ്ചി ചെറിയാൻ, ടി.എ.മോഹനൻ, എസ്.സലീം, സിന്ധു ബിനു എന്നിവർ പങ്കെടുത്തു.