വല്ലന : സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വല്ലന ടി.കെ.എം സ്കൂൾ 1992-93 ബാച്ചിന്റെ പൂർവ വിദ്യാർത്ഥി കുടുംബ സംഗമം ഇന്ന് നടക്കും.രാവിലെ 9.30ന് ടി.കെ.എം.ആർ.എം സ്കൂൾ അങ്കണത്തിൽ ആറൻമുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി. ടോജി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ അവാർഡ്, അനുസ്മരണം, ചികിത്സാ ധനസഹായം, അദ്ധ്യാപകർക്കും കൊവിഡ് പോരാളികശക്കും ആദരവ്., കലാപരിപാടികൾ എന്നിവ നടക്കും.