പത്തനംതിട്ട: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമിതി മിനി സിവിൽ സ്റ്റേഷൻ പടിക്കൽ ധർണ നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എസ്.പ്രേം അദ്ധ്യക്ഷത വഹിച്ചു. വി.ജി കിഷോർ, വെട്ടൂർ ജ്യോതിപ്രസാദ്, ലിജു ജോർജ്, പി.എസ്.വിനോദ് കുമാർ, വിൽസൻ തുണ്ടിയത്ത്, പി.ചന്ദനി, ഫിലിപ്പ് ജോർജ്, വർഗീസ് ജോസഫ്, എച്ച്.ഹസീന, എസ്. ദിലീപ് കുമാർ, സി.സതീശൻ നായർ, ആശാ മേരി ഏബ്രഹാം, ആർ.ജ്യോതിഷ്, ഫ്രഡി ഉമ്മൻ, ജോസഫ് സി ജോർജ്, പ്രീത ബി.നായർ എന്നിവർ പ്രസംഗിച്ചു.