ചെങ്ങന്നൂർ: വെണ്മണി സെന്റ് മേരീസ് ഓർഡോക്‌സ് പളളിയിലെ പെരുന്നാളും വേദവചന പ്രഭാഷണവും എട്ടുനോമ്പാചരണവും സെപ്തംബർ 1മുതൽ 8വരെ നടക്കും. പെരുന്നാൾ ചടങ്ങുകൾക്ക് ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, ഡോ.ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്ത, ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത, ഡോ.യൂഹാനോൻ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത എന്നിവർ കാർമ്മികത്വം വഹിക്കും. സെപ്തംബർ 1 മുതൽ 6 വരെ രാവിലെ 7ന് പ്രഭാത നമസ്‌കാരവും വിശുദ്ധ മൂന്നിന്മേൽ കുർബാനയും ദൈവമാതാവിന്റെ നാമത്തിലുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും വൈകിട്ട് സന്ധ്യാനമസ്‌കാരത്തോട് ചേർന്ന് വേദവചനശുശ്രൂഷയും ആശീർവാദവും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ ഫാ.തോമസ് ജോസഫ്, ട്രസ്റ്റി റെജി ജോർജ്ജ്, സെക്രട്ടറി സജു ജോൺ, പെരുന്നാൾ കൺവീനർ എം.വി. ജയിംസ് എന്നിവർ പങ്കെടുത്തു.