ഇളമണ്ണൂർ : ഏനാദിമംഗലം പഞ്ചായത്തിലെ ആശ്രയ ഗുണഭോക്താക്കൾക്ക് കിറ്റ് വിതരണം നടത്തി. പഞ്ചായത്തിലെ 233 ഗുണഭോക്താക്കൾക്ക് പോഷക പ്രാധാന്യമുള്ള വിഭവങ്ങൾ അടങ്ങിയ ഓണക്കിറ്റാണ് നൽകിയത്. പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും സംയുക്തമായി 4,05,420 രൂപ ചെലവഴിച്ചാണ് കിറ്റ് ലഭ്യമാക്കിയത്. കിറ്റ് വിതരണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം സി.ഡി.എസ് ചെയർപേഴ്‌സൺ ഷീല കുമാരിയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ നിർവഹിച്ചു. യോഗത്തിൽ സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ മിനി പ്രസാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി, സാം വാഴോട്, മഞ്ചു എന്നിവർ സംസാരിച്ചു. മെമ്പർമാരായ മിനി മനോഹരൻ, ലക്ഷ്മി ജി.നായർ, അനൂപ് വേങ്ങവിള, വിദ്യാഹരികുമാർ, അരുൺ രാജ്, കാഞ്ചന, സി.ഡി.എസ് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി സുനിൽ ബി, കുടുംബശ്രി മെമ്പർ സെക്രട്ടറി സതീഷൻ വി.എസ് തുടങ്ങിയവർ പങ്കെടുത്തു.