കൊടുമൺ: കൊടുമൺ ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് ഗ്രാമസഭ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അങ്ങാടിക്കൽ എസ്. എൻ. വി. ഹയർ സെക്കൻഡറി സ്‌കൂളിൽ കൂടും. 2022 - 23 വാർഷിക പദ്ധതിയിൽ നടപ്പാക്കുന്ന പദ്ധതിയിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന ഗ്രാമസഭയിൽ എല്ലാ ഗ്രാമസഭാംഗങ്ങളും പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരൻ, വാർഡ് മെമ്പർ ജിതേഷ് കുമാർ. രാജേന്ദ്രൻ എന്നിവർ അറിയിച്ചു.