പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ 168-ാമത്
ശ്രീനാരായണ ജയന്തി വിളംബര ഘോഷയാത്ര സെപ്തംബർ 3ന് നടക്കും. ധർമ്മ പതാക, ഗുരുദേവ ചിത്രം, കൊടിമരം എന്നിവ വഹിച്ചു കൊണ്ടുള്ള മൂന്ന് വിളംബര ഘോഷയാത്രകൾ 1419 തേക്കുതോട്, 89 ചെന്നീർ‌ക്കര, 1478 കൊക്കാത്തോട് ശാഖാ യോഗങ്ങളുടെ ഗുരുമന്ദിരാങ്കണത്തിൽ നിന്ന് ആരംഭിക്കും. വൈകിട്ട് 4ന് കുമ്പഴ സ്തൂപികാങ്കണത്തിൽ എത്തിച്ചേരും. അവിടെ നിന്ന് സംയുക്തമായി പത്തനംതിട്ട ടൗൺ ചുറ്റി പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരും. യൂണിയൻ ഭാരവാഹികൾ നയിക്കുന്ന ജാഥകൾ 86 -ാം നമ്പർ ടൗൺ ഗുരുക്ഷേത്രത്തിൽ എത്തിച്ചേരും. യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ പതാക ഉയർത്തും.