
റാന്നി : പ്രഥമ അയ്യപ്പ ഭാഗവത സമീക്ഷ മഹാസത്രം റാന്നിയിൽ നടത്താൻ സ്വാഗതസംഘം രൂപീകരിച്ചു. പന്തളത്ത് നിന്നുള്ള തിരുവാഭരണ ഘോഷയാത്ര, ആറന്മുളയിൽ നിന്നുള്ള തങ്കഅങ്കി ഘോഷയാത്ര എന്നിവ കടന്നുപോകുന്ന തിരുവാഭരണ പാതയിലെ വൈക്കം കുത്തുകല്ലുങ്കൽപടിയിൽ അടുത്തയിടെ സ്ഥാപിച്ച തിരുവാഭരണത്തറയോട് ചേർന്നാണ് നവംബർ 17 മുതൽ 23 വരെ അയ്യപ്പഭാഗവത മഹാസത്രം നടത്തുക. ഭക്തജനസംഗമത്തിൽ അയ്യപ്പധർമ്മ സേവ സംഘം വൈസ് പ്രസിഡന്റ് ശിവദാസൻ ആചാരി അദ്ധ്യക്ഷതവഹിച്ചു. പന്തളം കൊട്ടാരം നിർവാഹക സമിതി സെക്രട്ടറി പുണർതം തിരുനാൾ നാരായണവർമ്മ യോഗം ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ സിന്ധു സഞ്ജയൻ, മന്ദിരം രവീന്ദ്രൻ, പ്രകാശ് കെ.ആർ, വിനോദ് കുമാർ പുതിശേരിമല, വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികളായ കെ.ആർ.രവി, പി.എൻ.നീലകണ്ഠൻ നമ്പൂതിരി, തന്ത്രി മധുദേവാനന്ദ, എസ്.അജിത് കുമാർ, പ്രസാദ് കുഴികാല, വി.കെ.രാജഗോപാൽ, മധുമല രാധാകൃഷ്ണൻ, അനിൽ പുറത്തുട്ട്, ബിജുകുമാർ, കെ.എം.വേണുക്കുട്ടൻ, ശ്രീനി ശാസ്താംകോവിൽ, രാധാകൃഷ്ണൻ പെരുമ്പട്ടി, സോമൻപിള്ള പെരുനാട്, പി.കെ. സുധാകരൻപിള്ള, രാജ് മോഹനൻ കോട്ടയം, രഘു ഗുരുവായൂർ എന്നിവർ പ്രസംഗിച്ചു. പി.ജി.ശശികുമാരവർമ്മ, സുരേഷ് ഗോപി, കണ്ഠരര് രാജീവരര്, പ്രമോദ് നാരായണൻ എം.എൽ.എ, (രക്ഷാധികാരികൾ), മുൻ ദേവസ്വം ബോർഡ് തിരുവാഭരണ കമ്മിഷണർ എസ്.അജിത് കുമാർ (ജനറൽ കൺവീനർ), അയ്യപ്പസേവാസംഘം പ്രസിഡന്റ് വി.കെ.രാജഗോപാൽ (ചെയർമാൻ), ആചാര സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല (വർക്കിംഗ് ചെയർമാൻ ),ബിജു കുമാർ, അനിൽ പുറത്തുട്ട്, കെ.ആർ.രവി, പൃഥിപാൽ, നീലകണ്ഠൻ നമ്പൂതിരി, മധുമല രാധാകൃഷ്ണൻ, മധു മണിമല, രാജ്‌മോഹനൻ, മനോജ് കോഴഞ്ചേരി, പി.ആർ. ബാലൻ, ശ്രീനി ശാസ്താംകോവിൽ, രാധാകൃഷ്ണൻ പെരുമ്പട്ടി, എം.ആർ.അനിൽ കുമാർ, ബിനു കരുണൻ, സുരേഷ് കുമാർ, ദീപക്, എൻ.ആർ.സി കുറുപ്പ്, രഘു ഗുരുവായൂർ, സതീഷ് കാക്കനാട് (കൺവീനർമാർ) സാബു വൈക്കം (ട്രഷറർ) എന്നിങ്ങനെ 151 അംഗങ്ങൾ അടങ്ങിയ സ്വാഗതസംഘം രൂപീകരിച്ചു. ശബരിനാഥ് ദേവി പ്രിയയാണ് മഹാസത്രത്തിന്റെ ആചാര്യൻ.
7 ഏഴു ദിവസം നീണ്ടുനിൽക്കുന്ന മഹാസത്രത്തിൽ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രഭാഷകരും ആദ്ധ്യാത്മിക പണ്ഡിതരും സന്യാസ ശ്രേഷ്ഠരും, ക്ഷേത്ര കലാകാരന്മാരും പങ്കെടുക്കും.