കോന്നി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ബി.എസ്.എൻ എൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വിജയ വിൽസൺ ഉദ്ഘാടനം ചെയ്തു.മലയാലപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീല കുമാരി ചാങ്ങയിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടറി കെ.രാജേഷ്,സി.പി.ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ സുമതി നരേന്ദ്രൻ, എ.ദീപകുമാർ,അരുവാപ്പുലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ, മലയാലപ്പുഴ പഞ്ചായത്ത് അംഗം വളർമതി, സി.പി.ഐ കോന്നി മണ്ഡലം കമ്മിറ്റിഅംഗം എ.സോമശേഖരൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.കെ ശാമുവേൽ, ലോക്കൽ കമ്മിറ്റി അംഗം ഇ.എസ് ബിജി, വിനീത് കോന്നി തുടങ്ങിയവർ പങ്കെടുത്തു. തൊഴിലുറപ്പ് തൊഴിലാളികളുടെ ആയുധ വാടക പുനസ്ഥാപിക്കുക,200 ദിവസം തൊഴിൽ നൽകുക,വേതനം 700 രൂപ ആക്കുക,ക്ഷേമ നിധിയും ഇ.എസ്.ഐ ആനുകൂല്യങ്ങളും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.