28-mohan-babu
പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി : 168 -ാമത് ഗുരുദേവജയന്തി കോഴഞ്ചേരി യൂണിയന്റെ നേതൃത്വത്തിൽ സെപ്തംബർ 10ന് നടക്കും. കോഴഞ്ചേരി ടൗണിൽ നടക്കുന്ന ഘോഷയാത്രയും യൂണിയൻ ഒാഫിസിലെ ഡി. സുരേന്ദ്രൻ സ്മാരക ഒാഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനവും വൻ വിജയമാക്കുന്നതിനു വേണ്ടി കുടിയ പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. യുണിയൻ വനിതാസംഘം പ്രസിഡന്റ് വിനീത അനിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, യൂണിയൻ കൗൺസിലർമാരായ പ്രേംകുമാർ മുളമൂട്ടിൽ, രാജൻ കുഴിക്കാല എന്നിവർ പ്രസംഗിച്ചു. വനിതാ സംഘം യൂണിയൻ സെക്രട്ടറി ബാംബി രവിന്ദ്രൻ സ്വാഗതവും വനിതാ സംഘം യുണിയൻ വൈസ് പ്രസിഡന്റ് സുവർണ്ണാ വിജയൻ നന്ദിയും പറഞ്ഞു.