 
പത്തനംതിട്ട: സാംസ്‌കാരിക വകുപ്പും തിലകൻ സ്മാരക വേദിയും സംയുക്തമായി നടത്തുന്ന പ്രൊഫഷണൽ നാടകമത്സരം പത്ത നംതിട്ട റോയൽ ഒാഡിറ്റോറിയത്തിൽ തുടങ്ങി. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് രാജു എബ്രഹാം അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണൻ, മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ,എബ്രഹാം കെ.എം, ബാബുരാജ് പിള്ള, എന്നിവർ പങ്കെടുത്തു കൊല്ലം ആവിഷ്‌കാര യുടെ ദൈവം തൊട്ടജീവിതം, ആലുവ അശ്വതിയുടെ നിഴൽ എന്നീ നാടകങ്ങൾ ഇന്നലെ നടന്നു.
നാളെ കൊല്ലം അനശ്വരയുടെ അമ്മമനസ്, പറവൂർ നാടകശാല യുടെ പ്രണയപുസ്തകം എന്നീ നാടകങ്ങൾ നടക്കും.