veena
ഒാണം ഫെയർ സന്ദർശിക്കുന്ന മന്ത്രി വീണാജോർജ്

പത്തനംതിട്ട : പതിമൂന്നിന അവശ്യസാധനങ്ങൾക്ക് സർക്കാർ ആറു വർഷമായി ഒരു രൂപ പോലും വില കൂട്ടിയിട്ടില്ലെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. പത്തനംതിട്ട കാവുംപാട്ട് ബിൽഡിംഗ്‌സിൽ സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഓണം ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സെപ്തംബർ ഏഴു വരെയാണ് ഓണം ഫെയർ. പലവ്യഞ്ജനങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, ഗൃഹോപകരണങ്ങൾ, പച്ചക്കറി, ഏത്തയ്ക്കാ, മിൽമ ഉത്പന്നങ്ങൾ തുടങ്ങി നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയേക്കാൾ വിലക്കുറവിൽ കൃത്യമായ അളവിൽ ലഭ്യമാകും. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവര, മുളക്, മല്ലി, ജീരകം, കടുക്, ഗ്രീൻപീസ്, വെള്ളക്കടല, പഞ്ചസാര, പച്ചരി, മട്ട അരി (ഉണ്ട), ജയ അരി, മട്ട അരി(വടി), പിരിയൻ മുളക് വെളിച്ചെണ്ണ എന്നിവ സബ്‌സിഡി വിലയിൽ ലഭ്യമാകും.
നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷതവഹിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ ആദ്യ വില്പന നിർവഹിച്ചു. സപ്ലൈകോ പത്തനംതിട്ട ജില്ലാ ഡിപ്പോ മാനേജർ എം.എൻ.വിനോദ് കുമാർ, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസർ പി.ജി.ലേഖ തുടങ്ങിയവർ പങ്കെടുത്തു.


വില സബ്‌സിഡി നിരക്കിൽ

മുളകിന് നോൺ സബ്‌സിഡി വില 280 രൂപയും സബ്‌സിഡി വില 75 രൂപയുമാണ്. ചെറുപയർ 74 രൂപ, ഉഴുന്ന് 66, കടല 43 , വൻപയർ 45, തുവര 65 , മല്ലി 79 , പഞ്ചസാര 22 , പച്ചരി 23, മട്ട അരി (ഉണ്ട) 24 , ജയ അരി 25, വെളിച്ചെണ്ണ 128 രൂപ എന്നിങ്ങനെയാണ് സബ്‌സിഡി വില. രാവിലെ 9.30 മുതൽ രാത്രി എട്ടുവരെ റേഷൻ കാർഡുമായി വന്ന് സാധനങ്ങൾ സബ്‌സിഡി നിരക്കിൽ വാങ്ങാം. 17 ഇനങ്ങൾ ഉൾക്കൊള്ളുന്ന 1000 രൂപയുടെ സപ്ലൈകോയുടെ സമൃദ്ധി ഓണക്കിറ്റ് 900 രൂപയ്ക്ക് ലഭിക്കും.