കോന്നി: കേന്ദ്ര ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ കേന്ദ്ര ശ്രമിക്കുന്നുവെന്നാരോപിച്ചു എൻ.ആർ.ഇ വർക്കേഴ്സ് യൂണിയന്റ നേതൃത്വത്തിൽ തണ്ണിത്തോട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടന്നു. സി.പി.എം പെരുനാട് ഏരിയ കമ്മിറ്റി അംഗം കെ.ഐ, ജെയിംസ് ഉദ്ഘാടനം ചെയ്തു. തണ്ണിത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ പ്രസാദ്, എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻതണ്ണിത്തോട്,തേക്കുതോട് മേഖല ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.