 
.മല്ലപ്പള്ളി : വാളക്കുഴിയിൽ കാർഷിക വിപണകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടന സമ്മേളനം റാന്നി മുൻ എം.എൽ.എ രാജു ഏബ്രഹാം നിർവഹിച്ചു. എംഫോർ വിഡി പ്രസിഡന്റ് ടി.എം.തോമസ് അദ്ധ്യക്ഷത വഹിച്ചു. എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി.പി.ഏബ്രഹാം കർഷകരിൽ നിന്നും ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈ.പ്രസിഡന്റ് ജേക്കബ് കെ.ഏബ്രഹാം ആദ്യവില്പന നടത്തി. പഞ്ചായത്ത് അംഗങ്ങളായ അജികുമാർ,ജോബി പറങ്കാമൂട്ടിൽ, പാസ്റ്റർ ജോയ് ,ജോസ് മലമ്പുറത്ത് എന്നിവർ സംസാരിച്ചു.