1
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നൽകിയ കൈപ്പറ്റിയ രസീത്

മല്ലപ്പള്ളി :എഴുമറ്റൂർ പഞ്ചായത്തിലെ മുൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും 14 വാർഡിൽ (വേങ്ങഴ )എൽ.ഡി.എഫ് സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിച്ച സന്തോഷ് ഇ.ആർ (സായി) യെ പ്രചരണചിലവിന്റെ കണക്കു നൽകിയിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം അയോഗ്യനാക്കിയതായി പരാതി. 2021 ജനുവരി 13ന് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കിൽ 16, 155 രൂപ ചിലവഴിച്ചതിന്റെ ബില്ല് വൗച്ചറുകൾ എന്നിവ കൈപ്പറ്റിയരസീത് നമ്പർ എ4 1451/ 2020 പ്രകാരം നല്കിയതിന്റെ രസീതും ഇദ്ദേഹത്തിന് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നല്കിയിട്ടുമുണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് നടപടിയ്ക്ക് കാരണമെന്നും പൊതുപ്രവർത്തനായ തനിക്കുണ്ടായ അപമാനത്തിൽ നിയമ നടപടികളുമായി മുമ്പോട്ട് പോകുമെന്നും സന്തോഷ് ഇ.ആർ പറഞ്ഞു. ജില്ലയിൽ നഗരസഭയിൽ 74 പേരും ജില്ലാ പഞ്ചായത്തിൽ 4, ബ്ലോക്ക് പഞ്ചായത്തിൽ 27, ഗ്രാമ പഞ്ചായത്തിൽ 438 എന്നിങ്ങനെയാണ് അയോഗ്യരാക്കിയത്.