പത്തനംതിട്ട : ലഹരി മാഫിയയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന ഉപാദ്ധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിമാരായ റഹ്മത്തുള്ള സഖാഫി എളമരം,എ മുഹമ്മദ് പറവൂർ,അബൂബക്കർ മാസ്റ്റർ പടിക്കൽ,എം എം ഇബ്രാഹീം, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം ഫഖ്രുദ്ദീൻ സഖാഫി, ജില്ലാ ഭാരവാഹികളായ സലാഹുദ്ദീൻ മദനി, സയ്യിദ് ബാഫഖ്രുദ്ദീൻ ബുഖാരി,എ പി മുഹമ്മദ് അഷ്ഹർ, സുധീർ വഴിമുക്ക്, എന്നീവർ പ്രസംഗിച്ചു.