പത്തനംതിട്ട : ദലിത് സമുദായ മുന്നണിയുടെ നേതൃത്വത്തി​ൽ അയ്യങ്കാളി ജന്മദിന ആഘോഷവും ഭരണഘടനാസംരക്ഷണസദസും ഇന്ന് പത്തനംതിട്ടയിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എ.പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്​ രാജൻ കൈതക്കാട് അദ്ധ്യക്ഷത വഹിക്കും. ബിജോയ്​ ഡേവിഡ്, മേലൂട് ഗോപാലകൃഷ്ണൻ, സി കെ അർജുനൻ, സുനിൽ കുമാർ എഴുമറ്റൂർ, സതീഷ് മല്ലശ്ശേരി, ജയ എസ്.രാജ്, രാധിക എം.ടി, ബിജിമോൾ അരുമ്പിൽ, ജയലാൽ പരുമല, പുരഷോത്തമൻ ഓമല്ലൂർ, ടി.എൻ.തങ്കപ്പൻ എന്നിവർ സംസാരിക്കും.