തിരുവല്ല: മഹാത്മ, അയ്യങ്കാളി​ഗുരുദേവന്റെ 159​-ാമത് ജന്മദിനവും പുഷ്പാർച്ചനയും അഖില കേരള ചേരമർ ഹിന്ദുമഹാസഭ 15-​ാം നമ്പർ കല്ലുങ്കൽ ചുട്ടീത്രശാഖയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രാങ്കണത്തിൽ ആചരിച്ചു. തിരുവല്ല യൂണിയൻ പ്രസിഡന്റ് മനുകാട്ടിക്കു​ന്നിൽ പതാക ഉയർത്തി ഉദ്ഘാടനംചെയ്തു. ശാഖാ സെക്രട്ടറി ജയൻ ഇടക്കുന്നിൽ,​ വാസുദേവൻ എ.പി,​ ഗിരീ​ഷ് പി.ഗോപിനാഥ് എന്നിവർ സംസാരിച്ചു. ശാഖാ കമ്മിറ്റി അംഗങ്ങൾ മഹിളാ സമാജം പ്രവത്തകർ യൂത്ത്മൂവ്‌മെന്റ് ഭാരാവാഹികൾ ശാഖാപ്രവൃത്തകർ സമുദായ സ്‌നേഹികൾ എന്നിവർ പങ്കെടു​ത്തു.

തി​രുവല്ല: മഹാത്മ അയ്യങ്കാളി ഗുരുദേവന്റെ 159​-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മണിപ്പുഴ 1320​-ാം ശാഖയിൽ നടന്ന ജന്മദിനാഘോഷങ്ങൾ യൂണിയൻ പ്രസിഡന്റ് മനു കാട്ടികുന്നിൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പുഷ്പാർച്ച നടന്നു. ശാഖാ പ്രസി​ഡന്റ് സുബ്രഹ്മണ്യൻ ജന്മദിന സന്ദേശവും,​ ശാഖാ സെക്രട്ടറി പ്രവീൺ രമണൻ,​ മഹിളാസമാജം യൂണിയൻ കമ്മിറ്റിയംഗം ഗീതാ രാമചന്ദ്രൻ,​ മുതിർന്ന കമ്മിറ്റിയംഗം ശിവരാമൻ കാട്ടികുന്നിൽ എന്നിവർ സംസാരിച്ചു. ശാഖാ കമ്മിറ്റിയംഗങ്ങൾ മഹിളാ സമാജം യൂത്ത്മൂവ്‌മെന്റ് പ്രവൃത്തികർ ശാഖാംഗങ്ങൾ എന്നിവർ പങ്കെടുത്തു.