അടൂർ : ചൂരക്കോട് ഇലങ്കത്തിൽ ശ്രീഭദ്രകാളീ നവഗ്രഹക്ഷേത്രത്തിൽ വിനായ ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി 31 ന് 108 നാളീകേരത്തിന്റെ അഷ്ടദ്രവ്യമഹാഗണപതി ഹോമം നടക്കും. വിഘ്നനിവാരണത്തിന് നാളീകേരം ഉടയ്ക്കൽ, വൈകിട്ട് 6 ന് ഉണ്ണിയപ്പംമൂടൽ എന്നീ ചടങ്ങുകളും നടക്കും.