റാന്നി: എ.ഐ.ഡി.ആർ.എമ്മിന്റെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളി ജന്മദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം രാജി പി.രാജപ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ മുഖ്യ പ്രഭാക്ഷണം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ജെ ബാബുരാജ്,ജില്ലാ കൗൺസിലംഗങ്ങളായ എം.വി പ്രസന്നകുമാർ,സന്തോഷ് കെ.ചാണ്ടി, അങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് സതീഷ്‌കുമാർ,തെക്കേപ്പുറം വാസുദേവൻ,ജോയി വള്ളിക്കാല,ജോജോ കോവൂർ,ഷീജോ ഫിലിപ്പ്,എം.ഡി രാജപ്പൻ,അർച്ചന,എം.എസ് മനോജ്,എം.കെ ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.