 
പന്തളം: പന്തളം എൻ.എസ്. എസ് യൂണിയനിലെ 1205-ാം നമ്പർ പാറ്റൂർ ശ്രീകൃഷ്ണവിലാസം എൻ. എസ്. എസ്. കരയോഗം പാറ്റൂർ ആൽത്തറ മൂട്ടിൽ പണികഴിപ്പിച്ച ശ്രീദഭ്രാദേവി കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം എൻ. എസ്. എസ്. പ്രസിഡന്റ് ഡോ. എം. ശശികുമാർ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. എം. എസ്. അരുൺകുമാർ എം.എൽ. എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. സമുദായ ആചാര്യൻ മന്നത്തു പത്മനാഭന്റെ ഫോട്ടോ മാവേലിക്കര യൂണിയൻ ചെയർമാൻ അഡ്വ: കെ. എം രാജ ഗോപാലപിള്ള അനാച്ഛാദനം ചെയ്തു. കരയോഗം സെക്രട്ടറി എ. ബാലകൃഷ്ണൻ, ജി. പുരുഷോത്തമൻ, റ്റി. വിജയൻ, അഡ്വ. കെ.കെ അനുപ്, കല സുരേഷ്, അഡ്വ: ആർ ഗോപാലകൃഷ്ണപിള്ള, കെ.കെ പദ്മകുമാർ, ആർ.രാജേന്ദ്രൻ ഉണ്ണിത്താൻ, ജയചന്ദ്രൻ പിള്ള, പി.ശശിധരക്കുറുപ്പ്, ആർ അജയക്കുറുപ്പ്, ശ്രീരേഖ എന്നിവർ പ്രസംഗിച്ചു .അഡ്വ: സേതുമാധവൻ, എൻജിനീയർ എ. എ.റഹീം, വിജയൻ എന്നിവരെ ആദരിച്ചു. എൻ. എസ്. എസ്. പ്രസിഡന്റ്. ഡോ. എം. ശശികുമാറിന് നൂറനാടു മേഖലയിലെ കരയോഗ വനിതാസമാജ ഭാരവാഹികൾ സ്വീകരണം നൽകി.